അന്യജാതിയില്‍പെട്ട യുവാവുമായി വിവാഹം; ഗര്‍ഭിണിയായ മകളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി പിതാവ്, പ്രതിക്കായി ലുക് ഔട് നോടീസ്
Jul 23, 2021, 11:36 IST
റാഞ്ചി: (www.kvartha.com 23.07.2021) അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്തി പിതാവ്. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും ഗര്‍ഭിണിയായ മകള്‍ ഖുശ്ബു കുമാരിയെയും(20) ഗോവിന്ദ്പൂരില്‍ നിന്നും ഓടോ റിക്ഷയില്‍ നവതന്ദിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് രാംപ്രസാദ് മൂര്‍ചയേറിയ ആയുധം കൊണ്ട് മകളെ പല തവണ കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തു. ഇത് കണ്ട മാതാവ് അലറിക്കരഞ്ഞതോടെ രാംപ്രസാദ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. സംഭവം കണ്ട മാതാവ് ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
അന്യ ജാതിയില്‍ പെട്ട യുവാവിനെ ഖുശ്ബു വിവാഹം കഴിച്ചതില്‍ രാംപ്രസാദ് അസ്വസ്ഥനായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ഗോവിന്ദ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാ രിയ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാര്‍ ഝാ വ്യക്തമാക്കു. പ്രതിക്കായി ലുക് ഔട് നോടീസും പുറപ്പെടുവിച്ചു.
Keywords: News, National, Crime, Killed, Death, Daughter, Father, Man kills woman in Jharkhand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.