കുടുംബകലഹം: പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു
Nov 21, 2011, 10:07 IST
മധുര: കുടുംബകലഹത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു. സമയനല്ലൂര് സ്വദേശിയായ കണ്ണനാണ് ഭാര്യ മുത്തുലക്ഷ്മിയുടെ കഴുത്ത്റുത്തത്. വഴക്ക് തീര്‍ക്കാനുള്ള പോലീസുകാരുടെ ശ്രമത്തിനിടയില്‍ കണ്ണന് പെട്ടെന്ന് പ്രകോപിതനാവുകയും മുണ്ടില്‍ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് മുത്തുലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. കണ്ണനും മുത്തുലക്ഷ്മിയും കുടുംബകലഹത്തെത്തുടര്‍ന്ന് മാറി താമസിച്ചുവരുകയായിരുന്നു. മൂന്നു മക്കളും കണ്ണന്റെ കൂടെയാണുള്ളത്. കുട്ടികളെ വിട്ടുതരണമെന്ന ആവശ്യവുമായാണ് മുത്തുലക്ഷ്മി പോലീസ് സ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനിടയിലാണ് കൊലപാതകം അരങ്ങേറിയത്.
English Summery
Madura: Man murdered wife in police station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.