'ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീവച്ചു'; കുട്ടികളുടെ പുസ്തകങ്ങളും സര്‍ടിഫികറ്റുകളും കത്തിനശിച്ചു, യുവാവ് അറസ്റ്റില്‍
Apr 12, 2022, 13:26 IST
തൃശൂര്‍: (www.kvartha.com 12.04.2022) ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീവച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അവിണിശേരി പഞ്ചായത് പരിധിയില്‍പെട്ട സജേഷി(46)നെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ സജേഷിനെ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച സഹോദരി ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇതിന്റെ പേരില്‍ സജേഷും സഹോദരി ഭര്‍ത്താവും തമ്മില്‍ തര്‍ക്കത്തിലാവുകയും കയ്യാങ്കളി നടക്കുകയും ചെയ്തു. പിന്നീട് രാത്രിയാണ് സജേഷ് വീടിന് തീവച്ചത്. സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീവച്ച വിവരം അറിയിച്ചത്.
അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. എന്നാല്‍ സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ്എസ്എല്‍സി പരീക്ഷയെഴുതാനുള്ള ഹോള്‍ ടികറ്റും സര്‍ടിഫികറ്റുകളും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷ് പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്കുട്ടികക്കൊപ്പമാണ് താമസിക്കുന്നത്.
Keywords: Thrissur, News, National, Arrest, Arrested, Police, Crime, Children, Jackfruit, Certificate, Fire, Man set fire to house following dispute over Jackfruit.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.