Arrests | യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

 
Police investigation on the murder of Manjeet Mishra in Ghaziabad
Police investigation on the murder of Manjeet Mishra in Ghaziabad

Representational Image Generated by Meta AI

● ഗാസിയാബാദിലെ ഒരു ബാങ്കിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മഞ്ജിത് മിശ്ര. 
● വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് മഞ്ജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
● മഞ്ജിത്തിൻ്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് ഡോക്ടർ പറഞ്ഞു.

ഗാസിയാബാദ്: (KVARTHA) ഗ്രേറ്റർ നോയിഡയിൽ 29 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയായ മഞ്ജിത് മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാൾ ഗാസിയാബാദിലെ ഒരു ബാങ്കിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. 

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് മഞ്ജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. റോഡിൽകൂടെ കടന്നു പോയ പൊലീസ് റെസ്പോൺസ് വെഹിക്കിൾ ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മഞ്ജിത്തിൻ്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് ഡോക്ടർ പറഞ്ഞു.

തുടർന്ന് മൃതശരീരത്തിനരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചാണ് വിവരങ്ങളെടുത്തത്. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. അവരെത്തി മഞ്ജിത്തിനെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഡൽഹി സ്വദേശിനിയായ മേഘ സിങ് എന്ന യുവതിയെയാണ് മഞ്ജിത് വിവാഹം ചെയ്തിരുന്നത്. 2024 ജനുവരിയിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഇതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ഇവർക്കിടയിലെ ബന്ധം വഷളായതിനെ തുടർന്ന് 2024 ജൂലൈ മുതൽ ഇവർ പിരിഞ്ഞു താമസിക്കുകയാണ്. 

മഞ്ജിത്തിൻ്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ മേഘ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാറി താമസിക്കണം എന്ന ആവശ്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. പിന്നീട് മേഘയുടെ ആവശ്യ പ്രകാരം ഇരുവരും ഇന്ദിരാപുരത്ത് ഒരു വാടക വീട്ടിലേക്ക് മാറി. എന്നാൽ ഇവർ തമ്മിലുള്ള തർക്കം അവസാനിച്ചില്ല. അതോടെ മഞ്ജിത്താണ് വിവാഹ മോചന കേസ് ഫയൽ ചെയ്തത്.

വിവാഹമോചന കേസ് കോടതിയിലിരിക്കെയാണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. മേഘ സിങും പിതാവ് ഭോപാൽ സിങും അയാളുടെ രണ്ട് ആൺ മക്കളും ചേർന്നാണ് മഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. മേഘയുടെ പിതാവിനും, മറ്റൊരു സഹോദരനും വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Manjeet Mishra, an IT engineer, was shot dead in Ghaziabad due to marital discord. His wife and relatives were arrested in connection with the crime.

#GhaziabadNews, #MurderCase, #ManjeetMishra, #MaritalDiscord, #CrimeNews, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia