'മോളെ കൊന്ന് കട്ടിലില്‍ ഇട്ടിട്ട്, അവന്‍ അവളുടെ ഫോണില്‍നിന്ന് സുഹൃത്തിനു സന്ദേശമയച്ചു; അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിച്ചു;മകള്‍ ഭര്‍ത്താവിനൊപ്പം ഓരോ നിമിഷവും കഴിഞ്ഞത് മരണം മുന്നില്‍ കണ്ട്; മകള്‍ കൃതിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്

 


കൊല്ലം: (www.kvartha.com 03.12.2019) 'മോളെ കൊന്ന് കട്ടിലില്‍ ഇട്ടിട്ട്, അവന്‍ അവളുടെ ഫോണില്‍നിന്ന് തന്നെ അവളുടെ സുഹൃത്തിന് സന്ദേശമയച്ചു. 20 മിനിറ്റോളം ജീവനറ്റു കിടന്ന മകളുടെ അടുത്തിരുന്നാണ് അവന്റ ഈ ചാറ്റ് മുഴുവനും. അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിക്കുകയും ചെയ്തു.

ചേട്ടന്‍ പാവമാണ് . ഞാന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ന് 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതന്നു എന്നൊക്കെയായിരുന്നു സന്ദേശം. ഒടുവില്‍, എനിക്ക് നെഞ്ചുവേദന എടുക്കുന്നു. കിടക്കട്ടെ, നാളെ കാണാം...' എന്നുപറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചതെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍.

'മോളെ കൊന്ന് കട്ടിലില്‍ ഇട്ടിട്ട്, അവന്‍ അവളുടെ ഫോണില്‍നിന്ന് സുഹൃത്തിനു സന്ദേശമയച്ചു; അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിച്ചു;മകള്‍ ഭര്‍ത്താവിനൊപ്പം ഓരോ നിമിഷവും കഴിഞ്ഞത് മരണം മുന്നില്‍ കണ്ട്; മകള്‍ കൃതിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണത് എന്നു തെളിയിക്കുന്നതില്‍ പിതാവിന്റെ ഈ മൊഴി നിര്‍ണായകമാണ്. മാത്രമല്ല കൃതി എഴുതിവച്ച കുറിപ്പുകളും രണ്ടാം ഭര്‍ത്താവ് വൈശാഖിനെതിരായ തെളിവുകളാണ്. മരണം മുന്നില്‍ കണ്ടാണ് കൃതി ഓരോ നിമിഷവും ഇയാള്‍ക്കൊപ്പം ജീവിച്ചിരുന്നത് എന്നു വ്യക്തമാക്കുന്നതാണ് ഡയറിക്കുറിപ്പുകള്‍.

ഫെയ്‌സ്ബുക്ക് വഴിയാണ് വൈശാഖിനെ കൃതി പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയമായി വളര്‍ന്നു. രണ്ടാം വിവാഹമാണെന്നും മൂന്നരവയസ്സുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. എന്നാല്‍ അയാളുടെ ലക്ഷ്യം പണമായിരുന്നുവെന്ന് കൃതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

വിവാഹസമയത്ത് കൊടുത്ത സ്വര്‍ണവും സ്വത്തും വൈശാഖ് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ചു. അവശേഷിക്കുന്ന സ്വത്തില്‍ കൂടി കണ്ണുവച്ചതോടെ കൃതി അതിനെ എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി.

കൃതിയെ മര്‍ദിക്കുന്നതും പതിവായി. അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ചു തന്നെ വൈശാഖ് കൃതിയെ പലപ്പോഴും പണത്തിന്റെ പേരില്‍ മര്‍ദിക്കുമായിരുന്നു. ഇതില്‍ വൈശാഖിന്റെ അച്ഛനും ബന്ധമുണ്ടെന്നാണ് കൃതിയുടെ കുടുംബത്തിന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man strangling his wife at their house, and held in Kollam, more details,Kollam, News, Local-News, Message, Murder, Crime, Criminal Case, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia