Child Abuse | വയനാട്ടില്‍ വികൃതി കാണിച്ചതിന് 5 വയസുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചെന്ന കേസ്; പിതാവ് കേരളം വിട്ടതായി പൊലീസ്; അന്വേഷണം

 



വയനാട്: (www.kvartha.com) സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചു വയസുകാരനെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയായ പിതാവിനെ പിടികൂടാനായില്ല. പ്രതി അയല്‍ സംസ്ഥനത്തേക്ക് കടന്നതായി സൂചനയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. 

ബത്തേറി പൊലീസ് പറയുന്നത്: മൂന്ന് ദിവസം മുന്‍പാണ് മൈസൂറു ഉദയഗിരി സ്വദേശിയായ അഞ്ച് വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം പൊള്ളിക്കുകയും ചെയ്തത്. വികൃതി കാണിച്ചതിനായിരുന്നു സുല്‍ത്താന്‍ ബത്തേരിയിലെ വാടക വീട്ടില്‍വച്ച് മകനോടുള്ള പിതാവിന്റെ ക്രൂരത. 

കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക് ആശുപ്രതിയില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് ക്രൂര മര്‍ദനത്തിന്റെ വിവരം പുറത്തറിഞ്ഞത്. അഞ്ച് വയസുകാരന്റെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേല്‍പിച്ചിട്ടുണ്ട്. ആശുപത്രി അധികൃതര്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്.

Child Abuse | വയനാട്ടില്‍ വികൃതി കാണിച്ചതിന് 5 വയസുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചെന്ന കേസ്; പിതാവ് കേരളം വിട്ടതായി പൊലീസ്; അന്വേഷണം


തുടര്‍ന്ന് ബത്തേരി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വയനാട്ടില്‍ പെയിന്റിംഗ് തൊഴില്‍ ചെയ്തിരുന്ന പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ബത്തേരി താലൂക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം സംഭവത്തില്‍ കേസെടുത്ത ബാലവകാശ കമീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപോര്‍ട് തേടി. 

Keywords:  News,Kerala,State,Local-News,Child,Child Abuse,Abuse,Case,hospital, Treatment,Police,Crime,Accused,Father, Man who attacked five-year old boy in Wayanad has left Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia