Raid | മംഗ്‌ളൂറു ബോംബ് സ്ഫോടനം: കര്‍ണാടകയില്‍ 18 ഇടങ്ങളില്‍ പൊലീസ്- എന്‍ഐഎ റെയ്ഡ്

 



ബെംഗ്‌ളൂറു: (www.kvartha.com) മംഗ്‌ളൂറു പ്രഷര്‍ കുകര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ റെയ്ഡ്. പൊലീസും എന്‍ഐഎയും ചേര്‍ന്ന് 18 ഇടങ്ങളില്‍ പരിശോധന നടത്തുന്നു. മംഗ്‌ളൂറിലും മൈസൂറിലുമാണ് ബുധനാഴ്ച എന്‍ഐഎ പരിശോധന  നടത്തി വരുന്നത്.

കേസില്‍ പ്രതിയായ ശിവമോദ സ്വദേശി ശാരിഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പെടെയാണ് പരിശോധന പുരോഗമിക്കുന്നത്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗ്‌ളൂറിലെത്തി.ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ശാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ശാരിഖിന് കോയമ്പതൂര്‍ സ്‌ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പൊലീസിന്റെ കണ്ടെത്തല്‍. 

പൊലീസ് പറയുന്നത്: കോയമ്പതൂര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ജമേശ മുബീനുമായി ശാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പതൂര്‍ സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്‌സ് ആപ് സന്ദേശങ്ങള്‍ കൈമാറി. മംഗ്‌ളൂറിലെ നാഗൂരി ബസ് സ്റ്റാന്‍ഡില്‍ സമാനമായ സ്‌ഫോടനത്തിനായിരുന്നു പദ്ധതി. 

ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍. മദീന്‍ താഹ ദുബൈലിരുന്നാണ് ഓപറേഷനുകള്‍ നിയന്ത്രിച്ചത്. ദുബൈയില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്റെ വിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു. മംഗ്‌ളൂറു സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബൈയിലേക്ക് മടങ്ങി.

Raid | മംഗ്‌ളൂറു ബോംബ് സ്ഫോടനം: കര്‍ണാടകയില്‍ 18 ഇടങ്ങളില്‍ പൊലീസ്- എന്‍ഐഎ റെയ്ഡ്


സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യാജ ആധാര്‍ കാര്‍ഡും കോയമ്പതൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ശാരിഖിന്റെ പ്രവര്‍ത്തനം. പ്രംരാജ് എന്ന പേരിലാണ് മംഗ്‌ളൂറില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലിലുണ്ടായിരുന്നത്. 

ഇഷ ഫൗണ്ടേഷന്റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂറിലെ വാടകവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മിച്ചത്. വലിയ സ്‌ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുകര്‍ ബോംബുമായി ബസില്‍ മംഗ്‌ളൂറിലെത്തി ഓടോ റിക്ഷയില്‍ പോകുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,National,India,Mangalore,Bangalore,Crime,Bomb Blast,Blast,Top-Headlines,Trending,NIA,Police,Raid,Terror Attack, Mangaluru blast case: Police raid houses of main suspect’s relatives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia