Imprisonment | 'ഭക്ഷണം നല്‍കിയിരുന്നത് കോഴിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍'; ജനാലയില്‍ കെട്ടിയിട്ട് ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; ഭര്‍ത്താവിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ

 





മലപ്പുറം: (www.kvartha.com) മഞ്ചേരിയില്‍ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഭര്‍ത്താവിന് തടവും പിഴയും. ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. 36 കാരനായ മുഹമ്മദ് റിയാസ് എന്നയാള്‍ക്കാണ് ജഡ്ജ് എസ് നസീറ ശിക്ഷ വിധിച്ചത്. വിധിപ്രകാരമുള്ള പിഴയടച്ചില്ലെങ്കില്‍ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യുവതിയെ വീട്ടിലും തറവാട്ടുവീട്ടിലുംവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് ഭാര്യയ്ക്ക് നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണം ഭര്‍ത്താവ് റിയാസും കുടുംബവും കൈപ്പറ്റുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്‌തെന്നും സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. 

Imprisonment | 'ഭക്ഷണം നല്‍കിയിരുന്നത് കോഴിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍'; ജനാലയില്‍ കെട്ടിയിട്ട് ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; ഭര്‍ത്താവിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ


കോഴിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിലായിരുന്നു യുവതിയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ജനാലയില്‍ കെട്ടിയിട്ടായിരുന്നു ക്രൂര മര്‍ദനം. വേദനിപ്പിച്ച് ബലാത്സംഗം നടത്തിയിരുന്നതായും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. 

നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി അബ്ദുല്‍ ബശീര്‍ ആണ് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സി വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.

Keywords:  News, Kerala, State, Local-News, Malappuram, Crime, Accused, Punishment, Prison, Jail, Police, Manjeri court gives one year imprisonment for youth in  marital molest case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia