Assault | 'ക്രൂരമായി മർദിച്ചു, പൂർണ നഗ്നനാക്കി മുളക് പൊടി തേച്ചു'; മാർക്കറ്റിംഗ് ഏജൻസി ഉടമക്കെതിരെ പൊലീസിൽ പരാതിയുമായി യുവാവ് 

 
Marketing Agency Owner Assaulted in Kozhikode
Marketing Agency Owner Assaulted in Kozhikode

Representational Image Generated by Meta AI

 ● കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷബീർ.
 ● കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
 ● ഷബീർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് യുവാവിന്റെ ആരോപണം.

കോഴിക്കോട്: (KVARTHA) കൊടുവള്ളി ഓമശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ (34) യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദ്ദിച്ചതായി പരാതി ഉയർന്നത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷബീർ. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഷബീർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് യുവാവിന്റെ ആരോപണം. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് ഇതിന് പിന്നിലെന്നും ഷബീർ ആരോപിക്കുന്നു. മാർക്കറ്റിംഗ് ഏജൻസി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീർ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോടഞ്ചേരിയിലെ റിസോർട്ടിലും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിലും വെച്ച് പൂർണ നഗ്നനാക്കിയ ശേഷം തന്നെ ക്രൂരമായി ആക്രമിച്ചതായും തുടർന്ന് നഗ്നനാക്കി ശരീരത്തിൽ മുളകുപൊടി തേച്ചതായും ഷബീർ പരാതിയിൽ പറയുന്നു. അവശനായ തന്നെ ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണിൽ ഉപേക്ഷിച്ചതാണെന്നും ഷബീർ പറയുന്നു. ഷബീർ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.


A youth from Kozhikode filed a police complaint against the owner of a marketing agency for brutally assaulting him, stripping him naked, and applying chili powder as part of a personal dispute.

#KozhikodeNews, #AssaultCase, #MarketingAgency, #PoliceComplaint, #KeralaNews, #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia