Mass Shooting | അമേരികയില്‍ വീണ്ടും കൂട്ട വെടിവെപ്പ്; 6 പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Feb 18, 2023, 08:28 IST
വാഷിങ്ടന്‍: (www.kvartha.com) അമേരികയിലെ മിസിസിപിയില്‍ കൂട്ട വെടിവെപ്പ്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ടെനീസിയിലെ ചെറുപട്ടണമായ അര്‍കബുത്ലയിലാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം.
മിസിസിപി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ടേറ്റ് കൗന്‍ഡിയിലെ വെടിവെപ്പ് സംഭവങ്ങളെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. 'ആക്മണത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തിയെ ജീവനോടെ കസ്റ്റഡിയിലെടുത്തു, ഈ സമയത്ത്, അവന്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അവന്റെ ഉദ്ദേശ്യം ഇതുവരെ അറിവായിട്ടില്ല.' മിസിസിപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 300 പേര്‍ മാത്രം താമസിക്കന്ന ചെറുപട്ടണത്തിലെ വെടിവെപ്പില്‍ നടുങ്ങി നില്‍ക്കുകയാണ് അമേരിക. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News,World,international,Washington,America,Shot,Accused,Crime,Police,Custody,Governor,Top-Headlines, Mass shooting: 6 people shot dead in Mississippi, the US state with weakest gun laws
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.