Found Dead | മാവേലിക്കരയില്‍ ഇളയ സഹോദരനെ കുത്തി പരുക്കേല്‍പ്പിച്ചതിന് പിന്നാലെ ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


ആലപ്പുഴ: (www.kvartha.com) വാകുതര്‍ക്കത്തിനിടെ ഇളയ സഹോദരനെ കുത്തി പരുക്കേല്‍പ്പിച്ചശേഷം ജ്യേഷ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കരയില്‍ ഞായറാഴ്ച (16.07.2023) വൈകിട്ട് ഏഴരയോടെയാണ് സംഭവം. കല്ലുമല പുതുച്ചിറ ചിത്രേഷ് കെ മോഹനനെ(42)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

'ജീവിതം അവസാനിപ്പിക്കുന്നു' എന്ന വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടശേഷമായിരുന്നു മോഹനന്റെ മരണം. കുത്തേറ്റ സഹോദരന്‍ വിനേഷിനെ (38) പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Found Dead | മാവേലിക്കരയില്‍ ഇളയ സഹോദരനെ കുത്തി പരുക്കേല്‍പ്പിച്ചതിന് പിന്നാലെ ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



Keywords:  News, Kerala, Kerala-News, Crime, Crime-News, Mavelikkara, Found Dead, Attack, Injured, Police, Mavelikkara: 42 year old found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia