Accident | എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

 
 MBBS Student Falls from Hostel Building and Dies in Ernakulam
 MBBS Student Falls from Hostel Building and Dies in Ernakulam

Representational Image Generated by Meta AI

● ഇരിക്കൂർ സ്വദേശി ഫാത്തിമ ശഹന (20) ആണ് മരിച്ചത്. 
● ശനിയാഴ്ച രാത്രി 11:30 ഓടെയാണ് അപകടം സംഭവിച്ചത്. 
● പ്രാഥമിക നിഗമനമനുസരിച്ച് കാൽ തെറ്റി വീണതാണ് അപകടകാരണം.  
● പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
● സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

എറണാകുളം: (KVARTHA) ചാലാക്കയിലെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (SNIMS) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. ഇരിക്കൂർ സ്വദേശി ഫാത്തിമ ശഹന (20) ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രി 11:30 ഓടെയാണ് അപകടം സംഭവിച്ചത്. വനിതാ ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പ്രാഥമിക നിഗമനമനുസരിച്ച് കാൽ തെറ്റി വീണതാണ് അപകടകാരണം. 

എങ്കിലും, എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം എറണാകുളത്തെ മറ്റൊരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

 #Ernakulam #MBBS #KeralaNews #StudentDeath #Accident #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia