Arrested | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു'; 2 യുവാക്കള്‍ അറസ്റ്റില്‍
Mar 1, 2023, 12:03 IST
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തെന്ന സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മദ് ഫാസി, അനീഷ് കുമാര്‍ എന്നിവരെയാണ് ടൗണ്‍ എസ് ഐ സി എച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാകറ്റ് ബീഡി പിടികൂടി.
പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Arrest, Arrested, Crime, Police, Men arrested for throw ganja beedi to jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.