Crime | ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ച് കൊന്ന കേസിൽ അറസ്റ്റിലായവർ ഏഴായി 

 
Haryana Police arrest 7 for murder of migrant labourer
Haryana Police arrest 7 for murder of migrant labourer

Photo Credit: X/ Dhruv Rathee (Parody)

ഹരിയാന മുഖ്യമന്ത്രി സംഭവത്തെ അപലപിച്ചു

ചണ്ഡീഗഢ്: (KVARTHA) ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന്  തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായവർ ഏഴായി. ബംഗാൾ സ്വദേശിയായ സാബിർ മാലിക് എന്ന 26-കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27-ാം തീയതിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  

സാബിറിനെയും മറ്റൊരു തൊഴിലാളിയെയും ചില ആക്രികൾ വിൽക്കാനുണ്ടെന്ന വ്യാജേന ഒരു സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ ഇടപെട്ടതിനെ തുടർന്ന് പ്രതികൾ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചു. മർദനം സഹിക്കവയ്യാതെ സാബിർ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമുകളിലേക്ക് മാറ്റി.


 

പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് സ്വദേശിയായ സാബിർ നാലു വർഷം മുമ്പാണ്   ഹരിയാനയിലെ ചർഖി ദാദ്രിയിൽ ജോലിക്കായി എത്തിയത്. യുവാവിന് ഭാര്യയും രണ്ടു വയസ്സുള്ള മകളുമുണ്ട്. ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി സംഭവത്തെ അപലപിച്ചു. സംസ്ഥാനത്ത് പശുക്കളെ ബഹുമാനിക്കുന്നെങ്കിലും ഇത്തരം അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

#HaryanaLynching #MobViolence #JusticeForSabir #India #CrimeAgainstHumanity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia