Molestation | പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായതായി പരാതി; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ


● കുറുപ്പംപടിയിലാണ് സംഭവം.
● രണ്ട് വർഷത്തോളം പീഡനം നടന്നതായാണ് പരാതി.
● കുട്ടികൾ സ്കൂൾ സുഹൃത്തിന് എഴുതിയ കുറിപ്പിൽ നിന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
● ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ്.
കൊച്ചി: (KVARTHA) കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായതായി പരാതി. കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം രണ്ട് വർഷത്തോളമായി ഇയാൾ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
രണ്ട് പെൺകുട്ടികളും തങ്ങളുടെ സ്കൂൾ സുഹൃത്തിന് എഴുതിയ കുറിപ്പിൽ നിന്നാണ് പീഡനവിവരം പുറത്തുവന്നത്. സുഹൃത്ത് ഈ കുറിപ്പ് അധ്യാപികയ്ക്ക് കൈമാറി. അധ്യാപിക കുറുപ്പംപടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു, ഈ സമയങ്ങളിൽ ഇയാൾ പലതവണ പീഡിപ്പിച്ചുവെന്നാണ് കുട്ടികൾ കുറിപ്പിൽ പറയുന്നത്. പോലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Minor sisters in Kuruppampady, Kochi, have filed a complaint alleging molestation. Police have taken Dhanesh, a friend of their mother from Ayyampuzha, into custody. The complaint states that the molestation occurred over approximately two years. The matter came to light through a note written by the girls to a school friend.
#Kochi #Molestation #ChildAbuse #KeralaPolice #Arrest #CrimeNews