വയനാട്ടില്‍ 11കാരിയായ ആദിവാസി ബാലികയെ മദ്യം നല്‍കി പിതാവടക്കം നിരവധി പേര്‍ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും പ്രതിയാകും; ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച

 


വയനാട്: (www.kvartha.com 28.11.2019) വയനാട്ടില്‍ 11 വയസുകാരിയായ ആദിവാസി ബാലികയെ മദ്യം നല്‍കി പിതാവടക്കം നിരവധിപേര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ മേപ്പാടി പൊലീസ് ഉടന്‍ കേസെടുക്കും. മേപ്പാടി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛയും അമ്മയും പ്രതികളാകുമെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.

വയനാട്ടില്‍ 11കാരിയായ ആദിവാസി ബാലികയെ മദ്യം നല്‍കി പിതാവടക്കം നിരവധി പേര്‍ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും പ്രതിയാകും; ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച

കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അച്ഛനും അമ്മയും വീട്ടില്‍ മദ്യപിച്ചെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വര്‍ഷം മുന്‍പ് തന്നെ ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല എന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Minor tribal girl  abuse at Wayanad,Wayanadu, Local-News, News, Molestation, Crime, Criminal Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia