Reunion | കഴക്കൂട്ടത്തുനിന്നും കാണാതായ അസം ബാലികയെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു

 
Missing Assam Girl Found Safe in Thiruvananthapuram, missing girl, found, safe, Assam.
Missing Assam Girl Found Safe in Thiruvananthapuram, missing girl, found, safe, Assam.

Representational Image Generated by Meta AI

വിശാഖപട്ടണത്തുനിന്ന് മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. 

തിരുവനന്തപുരം: (KVARTHA) കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം (Assam) സ്വദേശിയായ പതിമൂന്നു വയസുകാരിയെ പൊലീസ് സംഘം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി സുരക്ഷിതമായി തിരുവനന്തപുരത്തെത്തിച്ചു (Thiruvananthapuram). കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ നിന്ന് കാണാതായത്. വീട്ടുകാരുമായി പിണങ്ങിയാണ് കുട്ടി വീടു വിട്ടിറങ്ങിയത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടി ട്രെയിനിൽ കയറിപ്പോയെന്ന വിവരത്തെത്തുടർന്ന് പൊലീസ് കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി. പിന്നീട് വിശാഖപട്ടണത്തു നിന്ന് മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.

കഴക്കൂട്ടം എസ്‌എച്ച്‌ഒ ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശാഖപട്ടണത്ത് എത്തി കുട്ടിയെ ഏറ്റെടുത്തു. ഞായറാഴ്ച രാത്രി കേരള എക്സ്‌പ്രസ്സിൽ കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു. കുട്ടിയെ ഇപ്പോൾ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം കുട്ടിയെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കഴക്കൂട്ടത്തെ വീട്ടിൽ എത്തിക്കും.

#missingchild #foundsafe #keralapolice #childsafety #rescueoperation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia