ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം; പാര്‍ടി പ്രവര്‍ത്തകന് വെട്ടേറ്റു

 


കൊല്ലം: (www.kvartha.com 16.07.2021) ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലുണ്ടായ ആക്രമണം. പാര്‍ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

എംഎല്‍എ ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. 

ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം; പാര്‍ടി പ്രവര്‍ത്തകന് വെട്ടേറ്റു

ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമിക നിഗമനം. 

Keywords:  Kollam, News, Kerala, attack, Politics, Crime, hospital, Treatment, MLA, Ganesh Kumar, MLA Ganesh Kumar's office attacked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia