Killed | മലപ്പുറത്ത് അതിഥി തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം; 9 പേര്‍ പൊലീസ് കസ്റ്റഡിയില്‍; കേസന്വേഷണത്തിന് പ്രത്യേക സംഘം

 


മലപ്പുറം: (www.kvartha.com) കീഴ്‌ശേരിയില്‍ അതിഥി തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്‍പതുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് ശനിയാഴ്ച പുലര്‍ചെ മരിച്ചത്. രാജേഷ് മന്‍ജി മരിച്ചത് ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് സൂചന.

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാന്‍ വീടിന്റെ മുകള്‍നിലയില്‍ കയറിയപ്പോള്‍ വീണ് മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം നല്‍കിയ വിവരം. എന്നാല്‍ കോഴിക്കോട് മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ടത്തില്‍ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തില്‍ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. 

രാജേഷ് മോഷണത്തിനെത്തിയപ്പോള്‍ മര്‍ദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നല്‍കി. കൈ പിന്നില്‍കെട്ടി രണ്ട് മണിക്കൂറോളം മര്‍ദിച്ചെന്ന് പ്രതികള്‍ പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. 

Killed | മലപ്പുറത്ത് അതിഥി തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം; 9 പേര്‍ പൊലീസ് കസ്റ്റഡിയില്‍; കേസന്വേഷണത്തിന് പ്രത്യേക സംഘം


Keywords:  News, Kerala-News, Malappuram, Killed, Bihar Native, Mob, Attack, Assaulted, Kerala, News-Malayalam, Crime-News, Crime, Mob attack: Bihar native killed in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia