Malpractice | ‘മുഖ സൗന്ദര്യമുണ്ടാക്കാൻ ചികിത്സ നടത്തി, ഉള്ള സൗന്ദര്യവും പോയി’ മോഡലായ യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

 
Model Files Case Against Doctor for Malpractice in Facial Treatment
Model Files Case Against Doctor for Malpractice in Facial Treatment

Representational Image Generated by Meta AI

● മുഖസൗന്ദര്യ ചികിത്സ തേടിയ മോഡലിന് പാർശ്വഫലങ്ങൾ.
● പയ്യന്നൂരിലെ ഡോ. വരുൺ നമ്പ്യാർക്കെതിരെ കേസ്.
● സോഷ്യൽ മീഡിയയിലെ പരസ്യം വിശ്വസിച്ചാണ് യുവതി ചികിത്സ തേടിയത്.
● ഫേസ് ലിഫ്റ്റിംഗ് ട്രീറ്റ്മെൻ്റ് അശാസ്ത്രീയമായി ചെയ്തെന്ന് പരാതി.
● ചികിത്സയ്ക്ക് ഈടാക്കിയ 50,000 രൂപ തിരികെ നൽകിയില്ലെന്നും പരാതി.

കണ്ണൂർ: (KVARTHA) മുഖസൗന്ദര്യം വർധിപ്പിക്കാനായി ചികിത്സ തേടിയ മോഡലായ യുവതിക്ക് ചികിത്സയിലെ പിഴവ് കാരണം പാർശ്വഫലങ്ങൾ ഉണ്ടായെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂരിൽ ഡോ. നമ്പ്യാർസ് സ്കിൻ ഹെയർ ലേസർ എസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ. വരുൺ നമ്പ്യാരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.

മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മലപ്പുത്തെ 37കാരിയുടെ പരാതിയിലാണ് പോലീസ് നടപടി. ഡോ. വരുൺ നമ്പ്യാർ സോഷ്യൽ മീഡിയ വഴി സ്കിൻ ആൻഡ് ഹെയർ ക്ലിനിക്ക് പ്ലാസ്റ്റിക് സർജനാണെന്ന് പ്രചാരണം നടത്തിയത് വിശ്വസിച്ചാണ് യുവതി മുഖസൗന്ദര്യം വർധിപ്പിക്കാനായി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്. 2024 നവംബർ 11-നും ഡിസംബർ 16-നും ഇവരെ ഫേസ് ലിഫ്റ്റിംഗ് ട്രീറ്റ്‌മെന്റിന് വിധേയയാക്കി. എന്നാൽ, ഇത് അശാസ്ത്രീയമായ രീതിയിൽ ചെയ്തതിനാൽ തനിക്ക് പാർശ്വഫലങ്ങൾ ഉണ്ടായെന്നാണ് പരാതി.

ഡോക്ടറെ സമീപിച്ച് പരാതി പറഞ്ഞെങ്കിലും തുടർചികിത്സ നൽകുകയോ ചികിത്സയ്ക്ക് ഈടാക്കിയ 50,000 രൂപ തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

A model filed a complaint against a doctor in Payyanur for alleged malpractice during facial treatment, resulting in side effects. The doctor, Varun Nambiar, faces charges after the model claimed unscientific treatment and refusal of further care or refund. 

#Malpractice #MedicalNegligence #Kannur #Payyanur #Complaint #Investigation 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia