Jailed | വാഹനം ഓടിക്കുന്നതിനിടെ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; ഡ്രൈവര്‍ക്ക് 6 വര്‍ഷം കഠിന തടവും പിഴയും
Aug 9, 2023, 15:24 IST
പരപ്പനങ്ങാടി: (www.kvartha.com) വാഹനം ഓടിക്കുന്നതിനിടെ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഡ്രൈവര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. അശ്റഫിനെയാണ് (41) പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് ജീപ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂര്‍വം കൈമുട്ട് കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Crime, Molestation, Arrest, Jail, Fine, Court, Court order, Molestation against 16 year old girl; Man jailed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.