കടയില്‍ സാധനം വാങ്ങാനായി എത്തിയ 9കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ സംഭവം; 73കാരന് തടവും പിഴയും

 


കരുനാഗപ്പള്ളി: (www.kvartha.com 01.05.2021) ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 73കാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക് കോടതി. പിഴത്തുകയില്‍ ഇരുപതിനായിരം രൂപ കുട്ടിക്ക് നല്‍കണമെന്നും സ്‌പെഷല്‍ ഫാസ്റ്റ്ട്രാക് കോടതി ജഡ്ജി ജി ശ്രീരാജ് വിധിച്ചു.

കേസിനാസ്പദമായ സംഭവം നടന്നത് 2019ലാണ്. കരുനാഗപ്പള്ളി കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപത്തെ പ്രതിയുടെ പെട്ടിക്കടയില്‍ സാധനം വാങ്ങാനായി വന്ന ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു കേസ്.

കടയില്‍ സാധനം വാങ്ങാനായി എത്തിയ 9കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ സംഭവം; 73കാരന് തടവും പിഴയും

 Keywords:  News, Kerala, Fine, Jail, Molestation, Court, Court Order, Crime, Girl, Molestation against 9-year-old girl; 73-year-old sentenced to five years in prison and fined 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia