Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു'; പിതാവിന്റെ സുഹൃത്തുക്കള്‍ പിടിയില്‍
Oct 10, 2023, 09:34 IST
ലക്‌നൗ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പോക്‌സോ വകുപ്പ്, കൊലപാതകശ്രമം, കൂട്ടബലാത്സംഗം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഓടോറിക്ഷയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ബൈകിലെത്തി തടഞ്ഞുനിര്‍ത്തുകയായിരുന്നു. കുട്ടിയെ ഓടോറിക്ഷയില്‍ നിന്നിറക്കി ബൈകില്‍ കയറ്റിയ ശേഷം ഓയോ ഹോടെലിലെത്തിച്ചായിരുന്നു പീഡനത്തിനിരയാക്കിയത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തുകയും സംഭവം പുറത്തറിഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ പ്രതികളിലൊരാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുകത്താനും ശ്രമിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി സംഭവം മാതാപിതാക്കളെ വിവരമറിയിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കയച്ചു.
Keywords: UP, Molestation, Crime, Minor Girl, Accused, Arrested, Complaint, Molestation against minor girl; 3 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.