മലപ്പുറത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന 4 കോടിയിലധികം രൂപ പിടിച്ചെടുത്തു; സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പണ വേട്ടയാണിതെന്ന് പൊലീസ്
Mar 15, 2022, 17:41 IST
മലപ്പുറം: (www.kvartha.com 15.03.2022) വളാഞ്ചേരിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന നാല് കോടി 40 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പണ വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു.
പണം കൊണ്ടുവന്ന മലപ്പുറം ജില്ലക്കാരായ ഹംസ, സഹദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 500ന്റെ നോടുകളാണ് ഏറെയും ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയും കുഴല്‍പണം പിടിച്ചിരുന്നു. ഒരു കോടി 80 ലക്ഷം രൂപയാണ് അന്ന് പിടിച്ചെടുത്തത്. ഇതടക്കമുള്ള എല്ലാ കേസുകളിലും പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Malappuram, News, Kerala, Police, Fraud, Case, Arrest, Arrested, Seized, Crime, Vehicles, More than Rs 4 crore seized from vehicle in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.