Girl Buried Alive | 'അമ്മയും മുത്തശ്ശിയും ചേര്‍ന്ന് 3 വയസുകാരിയെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടി; കരയാന്‍ തുടങ്ങിയപ്പോള്‍ വായില്‍ മണ്ണ് നിറച്ചുവെന്ന് പെണ്‍കുട്ടി'; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
Jul 12, 2022, 20:15 IST
പട്‌ന: (www.kvartha.com) ബിഹാറിലെ ഛപ്രയില്‍ മൂന്ന് വയസുകാരിയെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടിയെന്ന സംഭവം പുറത്ത്. ഹൃദയഭേദകമായ ഈ കൃത്യത്തിലെ കുറ്റാരോപിതര്‍ സ്വന്തം അമ്മയും മുത്തശ്ശിയുമാണ്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വായില്‍ മണ്ണ് നിറച്ച് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് വിവരം. എന്നിരുന്നാലും, പെണ്‍കുട്ടിയുടെ ശ്വാസം നിലച്ചിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്. കോപ മര്‍ഹ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്മശാനത്തിലാണ് സംഭവം നടന്നതെന്ന് അമര്‍ ഉജാല റിപോര്‍ട് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുകയാണെന്ന് കോപ പൊലീസ് അറിയിച്ചു.
'നദീതീരത്തെ ഗ്രാമത്തിലെ ചില സ്ത്രീകള്‍ ഞായറാഴ്ച മരം പെറുക്കാന്‍ കാട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ ശ്മശാനത്തിന് സമീപത്തെ സ്ഥലത്ത് മണ്ണ് ഇളകുന്നത് ചില സ്ത്രീകള്‍ കണ്ടു. ആദ്യം പേടി തോന്നിയെങ്കിലും ധൈര്യത്തോടെ അടുത്തെത്തിയപ്പോള്‍ അവര്‍ ഞെട്ടി. ആ സ്ത്രീകള്‍ ആ സ്ഥലത്തെ മണ്ണ് നീക്കിയപ്പോള്‍ ഒരു നിരപരാധിയായ പെണ്‍കുട്ടി മണ്ണിനടിയില്‍ കിടക്കുന്നത് കണ്ടു. സ്ത്രീകള്‍ പെണ്‍കുട്ടിയെ പുറത്തെടുത്തപ്പോള്‍ അവളുടെ വായില്‍ ചെളി നിറഞ്ഞിരിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയതിന് ശേഷം പെണ്‍കുട്ടിയോട് സംസാരിച്ചെങ്കിലും അവളുടെ സ്ഥലത്തിന്റെ പേര് പറയാന്‍ കഴിഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷം പെണ്‍കുട്ടി സ്ഥിരത പ്രാപിച്ചപ്പോള്‍ അവളുടെ പേര് ലാലി എന്നും അമ്മയുടെ പേര് രേഖ എന്നും പറഞ്ഞു. ഇതിനിടെ, അമ്മയും മുത്തശ്ശിയും തന്നെ നടക്കാന്‍ കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിനിടെ ഏറെ പരിശ്രമത്തിനൊടുവില്‍ പറഞ്ഞു. കുഴിയില്‍ കുഴിച്ചിടുമ്പോള്‍ താന്‍ കരയുകയായിരുന്നെന്നും എന്നാല്‍ അമ്മ തന്റെ വായില്‍ ചെളി നിറച്ചുവെന്നും പെണ്‍കുട്ടി അറിയിച്ചു', പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ രവീന്ദ്ര സിംഗിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി കോപ എസ് എച് ഒ അറിയിച്ചു. 'തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് സദര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്', അദ്ദേഹം വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Crime, Bihar, Assault, Police, Investigates, Criminal Case, Girl, Mother Buried A Three-Year-Old Girl Alive Under The Ground In Chhapra, Bihar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.