Allegation | 'മിഠായി വാങ്ങാൻ പണമെടുത്തു എന്നാരോപിച്ച് നാലു വയസുകാരനെ പൊള്ളിച്ചു'; അമ്മയ്‌ക്കെതിരെ കേസ്
● കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
● മിഠായി വാങ്ങാനായി പേഴ്സിൽ നിന്നു പണം എടുത്തെന്നാരോപണം
● ആദ്യം, അശ്വതി പൊലീസിനോട് പറഞ്ഞത് ‘ചായ മറിഞ്ഞു’ എന്നായിരുന്നു.
കൊല്ലം: (KVARTHA) മിഠായി വാങ്ങാന്‍ പേഴ്സില്‍ നിന്ന് പണമെടുത്തു എന്നാരോപിച്ച് നാലു വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചുവെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കിളികൊല്ലൂരിലെ അശ്വതി (34) ക്കെതിരെയാണ് കേസെടുത്തത്. തന്റെ അങ്കണവാടിയില്‍ പഠിക്കുന്ന മകനോട് ആണ് ക്രൂരത കാണിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: മിഠായി വാങ്ങാന്‍ പേഴ്സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം, അശ്വതി പൊലീസിനോട് പറഞ്ഞത് ‘ചായ മറിഞ്ഞു’ എന്നായിരുന്നു. എന്നാല്‍, പിന്നീട് പേഴ്‌സില്‍ നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാലില്‍ പൊള്ളിച്ചു എന്ന കാര്യം സമ്മതിച്ചു. ഇപ്പോള്‍ അശ്വതിയെ വിശദമായി ചോദ്യം ചെയ്യുതു വരികയാണ്'.
ഒരു കുഞ്ഞിനോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു. അമ്മ എന്ന നിലയിലുള്ള ബാധ്യത മറന്ന് ഒരു കുഞ്ഞിനെ ഇത്രത്തോളം വേദനിപ്പിച്ചത് എന്തുകൊണ്ടെന്ന ചോദ്യം ഇവർ ഉയർത്തുന്നു. സമൂഹം ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെ കാണുകയും കുട്ടികളുടെ സുരക്ഷയ്ക്കായി ശബ്ദമുയർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
#ChildAbuse, #MotherBurnsChild, #Kollam, #ChildSafety, #CaseRegistered, #IndianNews