തനിക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തടയാന്‍ ചെന്ന സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു; കൃത്യത്തിനുശേഷം ബൈക്കില്‍ കാമുകനൊപ്പം രക്ഷപ്പെട്ടു; ഒടുവില്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപില്‍നിന്നും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകളും കാമുകനും പിടിയില്‍

 


ബംഗളൂരു: (www.kvartha.com 05.02.2020) തനിക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തടയാന്‍ ചെന്ന സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം ബൈക്കില്‍ കാമുകനൊപ്പം രക്ഷപ്പെട്ട സംഭവത്തില്‍ പ്രതിയായ മകളും കാമുകനും പിടിയില്‍.

ബംഗളൂരു രാമമൂര്‍ത്തിനഗര്‍ അക്ഷയനഗറില്‍ താമസിക്കുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സി അമൃത (33), കാമുകന്‍ ശ്രീധര്‍ റാവു (35) എന്നിവരാണ് പിടിയിലായത്. ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് അന്വേഷണ ചുമതലയുള്ള വൈറ്റ്ഫീല്‍ഡ് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എം എന്‍ അനുചേത് പറഞ്ഞു. പ്രതികളെ ബംഗളൂരുവിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തനിക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തടയാന്‍ ചെന്ന സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു; കൃത്യത്തിനുശേഷം ബൈക്കില്‍ കാമുകനൊപ്പം രക്ഷപ്പെട്ടു; ഒടുവില്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപില്‍നിന്നും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകളും കാമുകനും പിടിയില്‍

കൊലപാതകത്തിനുശേഷം അമൃത ബൈക്കില്‍ യുവാവിനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന അമ്മ നിര്‍മല (54)യെ അമൃത കുത്തിക്കൊന്നത്. തടയാന്‍ ശ്രമിച്ച സഹോദരന്‍ ഹരീഷി (31)നെയും കുത്തി. ഇയാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

ദാവനഗരൈ സ്വദേശിയായ നിര്‍മല ആറ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെയാണ് രാമമൂര്‍ത്തിനഗറില്‍ മകള്‍ അമൃതയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഹരീഷിന് ഹൈദരാബാദില്‍ ജോലി ലഭിച്ചതോടെ അങ്ങോട്ടു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു നിര്‍മല. അമൃതയെടുത്ത 15 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങിയത് സംബന്ധിച്ച് അമ്മയുമായി കഴിഞ്ഞ ദിവസം രാത്രി വഴക്ക് ഉണ്ടാക്കിയിരുന്നു.

തുടര്‍ന്ന് ഹരീഷ് ഇടപെട്ട് തര്‍ക്കം അവസാനിപ്പിച്ചതിനുശേഷം അമ്മയും മകളും ഒരു മുറിയില്‍ കിടന്നുറങ്ങുകയുംം ചെയ്തു. പിന്നീട് പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്നെഴുന്നേറ്റ അമൃത അടുക്കളയില്‍നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നു.

അലര്‍ച്ച കേട്ട്, അടുത്ത മുറിയില്‍ കിടന്ന ഹരീഷ് ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയാണു കണ്ടത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഹരീഷിനു കുത്തേറ്റത്. അവിവാഹിതയാണ് അമൃത.

Keywords:  Mother found dead in house; Daughter and her lover arrested, Bangalore, News, Local-News, Crime, Criminal Case, Police, Arrested, Daughter, Injured, hospital, Treatment, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia