Arrested | 'കരച്ചിൽ തടയാൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നിറച്ച് നൽകി'; ഞെട്ടിക്കുന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ
Aug 9, 2023, 18:14 IST
വാഷിംഗ്ടൺ: (www.kvartha.com) കുഞ്ഞിന്റെ കരച്ചിൽ തടയാൻ മാതാവ് കുപ്പിയിൽ മദ്യം നിറച്ച് നൽകിയതായി പൊലീസ് പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹോണസ്റ്റി ഡി ലാ ടോറെ (37) എന്ന യുവതിയാണ് അറസ്റ്റിലായത്. ഏഴ് ആഴ്‌ച പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നൽകിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
ശനിയാഴ്‌ച റിയാൽട്ടോയിൽ വച്ച് അമ്മ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ ശരീരത്തിൽ മദ്യം കടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട് പ്രകാരം, ഡി ലാ ടോറെ റിയാൽട്ടോയിലൂടെ വാഹനമോടിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടയാനാണ് കുപ്പിയിൽ മദ്യം നിറച്ചതെന്നാണ് പറയുന്നത്. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Keywords: Mother in California fills bottle with ‘alcohol’ to stop baby from crying, America, Mother, Baby, Crying, Bottle, Shameful Incident, New York, Hospital, Health Condition, News, United States.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.