Gold seized | മുംബൈ വിമാനത്താവളത്തില്‍ നിന്ന് 61 കിലോ സ്വര്‍ണം പിടികൂടി; യാത്രക്കാരായ 7 പേര് പിടിയില്‍
മുംബൈ: (www.kvartha.com) വിമാനത്താവളത്തില്‍ നിന്ന് 61 കിലോ സ്വര്‍ണം പിടികൂടി. 32 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത കേസുകളിലായി യാത്രക്കാരായ ഏഴ് പേരെ പിടികൂടി. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍.
പിടിയിലായ ഇന്ഡ്യക്കാരോടൊപ്പമുണ്ടായിരുന്ന സുഡാന് പൗരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച കസ്റ്റംസ് രണ്ട് യാത്രക്കാരെ പിടികൂടിയ സംഭവത്തില്‍ 3.7 കിലോഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണം കണ്ടെടുത്തിരുന്നു.
ജിദ്ദയില്‍ ഒരു ഹോടെലില്‍ നടന്ന ഇടപാടില്‍ സമീര്‍ എന്നയാള്‍ നല്കിയ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയില്‍ എത്തിയാല്‍ മറ്റൊരാള്‍ തങ്ങളെ ബന്ധപ്പെടുമെന്നും അയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു പദ്ധതിയെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Airport, Gold, Seized, Crime, Mumbai: 61 kg gold worth Rs 32 crore seized at airport.