Arrested | മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ഓടോ റിക്ഷ ഡ്രൈവര്‍ പിടിയില്‍; അമിതമായ രക്തസ്രാവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 11, 2023, 13:20 IST
മുംബൈ: (www.kvartha.com) മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇന്ദ്രജീത്ത് സിംഗ് എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈയിലെ ആരെ കോളനി പ്രദേശവാസിയായ 20 കാരിയാണ് ക്രൂര പീഡനത്തിനിരയായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിയെ ശാരീരികാസ്വാസ്ഥ്യവും അമിതമായ രക്തസ്രാവും ആയതോടെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് ക്രൂരമായ പീഡനം വ്യക്തമായത്. ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയതോടെ പ്രതി കുടുങ്ങുകയായിരുന്നു.
ശസ്ത്രക്രിയ ചെയ്ത യുവതിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതര പരുക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഓടോ റിക്ഷ ഡ്രൈവര്‍ നടത്തിയ ഗുരുതര പീഡനം പുറത്ത് വരുന്നത്.
ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയി തിരികെ വരുമ്പോള്‍ സിബിഡി ബേലാപൂരില്‍ നിന്ന് നവിമുംബൈയിലേക്ക് യുവതി ഓടോ റിക്ഷ വിളിച്ചിരുന്നു. ഓടോ റിക്ഷ ഡ്രൈവര്‍ ശരിയായ പാതയില്‍ നിന്ന് മാറിയപ്പോള്‍ യുവതി വിവരം ചോദിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഓടോ റിക്ഷ നിര്‍ത്താതെ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പ്രതി യുവതിയെ ക്രൂരമായി ആക്രമിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ രക്തസ്രാവം ഗുരുതരമായതോടെ ചികിത്സ തേടേണ്ടി വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ഓടോ റിക്ഷ ഡ്രൈവറെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്. പ്രതി ഇന്ദ്രജീത്ത് സിംഗിനെ കസ്റ്റഡിയിലെടുത്ത് മുംബൈയിലെത്തിച്ചു. സുഹൃത്തിന്റെ വാഹനമാണ് ആക്രമണ സമയത്ത് ഇന്ദ്രജീത്ത് സിംഗ് ഉപയോഗിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയില്‍ തുടരുകയാണ്.
Keywords: News, National, National-News, Crime, Crime-News, Mumbai, Auto Driver, Arrested, UP, Molestation, Woman, Goregaon, Mumbai: Auto Driver Arrested From UP For Molesting 20-year-old Woman In Goregaon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.