കൊടും കുറ്റവാളിയുടെ പിറന്നാളാഘോഷം; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ; കുറ്റവാളിയെ കേക്ക് കഴിപ്പിക്കുന്ന പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്
Jul 16, 2021, 15:37 IST
മുംബൈ: (www.kvartha.com 16.07.2021) കൊടും കുറ്റവാളിയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ പൊലീസ്. കൊടും ക്രിമിനലായ ഡാനിഷ് ഷെയ്ഖിനെ കേക്ക് കഴിപ്പിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ഇടം പിടിച്ചതിനെ തുടർന്നാണ് അന്വേഷണ ഉത്തരവ്. രണ്ടാഴ്ച മുൻപാണ് പിറന്നാളാഘോഷം നടന്നത്.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഡാനിഷ് ഷെയ്ഖ്. യോഗേശ്വരി പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 15 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിൽ മുതിർന്ന പൊലീസ് ഇൻസ്‌പെക്ടർ മഹേന്ദ്ര നേർലേകർ ഡാനിഷ് ഷെയ്ഖിന്റെ വായിൽ കേക്ക് വെച്ചുകൊടുക്കുന്ന ദൃശ്യങ്ങളും ഉണ്ട്. യോഗേശ്വരി ഹൌസിംഗ് സൊസൈറ്റിയുടെ ഓഫീസിലാണ് ആഘോഷം നടന്നത്.
ഇതൊരു പഴയ വീഡിയോ ആണ്. ചില കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞാനവിടെ പോയത്. അവിടുത്തെ ചില മുതിർന്ന പൗരന്മാർ ഹൌസിംഗ് സൊസൈറ്റി ഓഫീസ് സന്ദർശിക്കാൻ എന്നെ നിർബന്ധിച്ചിരുന്നു. ഓഫീസിൽ എത്തിയപ്പോൾ അവിടെ ഡാനിഷ് കേക്കുമായി നിൽക്കുന്നുണ്ടായിരുന്നു- എന്നാണ് മഹേന്ദ്ര നേർലേകർ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
വീഡിയോ വിവാദമായതോടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കാണ് അന്വേഷണത്തിന്റെ ചുമതല.
SUMMARY: Mumbai: An inquiry was ordered on Thursday after a viral video showed a senior inspector posted in suburban Jogeshwari feeding cake to a notorious criminal during the latter's birthday celebration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.