ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ ഫ് ളാറ്റിന്റെ 21-ാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു; ഛിന്നഭിന്നമായ ശരീരം കണ്ട് നടുങ്ങി വിറച്ച് വാച്ച്മാന്‍; കുറ്റവാളിയെ കണ്ടെത്താനായില്ല
Dec 6, 2019, 12:23 IST
മുംബൈ: (www.kvartha.com 06.12.2019) ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ ഫ് ളാറ്റിന്റെ 21-ാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു കൊന്നു. ഛിന്നഭിന്നമായ ശരീരം കണ്ട് നടുങ്ങി വിറച്ച് വാച്ച്മാന്‍. പെണ്‍കുഞ്ഞായിരുന്നു. അതേസമയം കുറ്റവാളിയെ കണ്ടെത്താനായില്ല.
മുംബൈയിലെ സബര്‍ബന്‍ കാണ്ഡിവാലിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 21 നില കെട്ടിടത്തിന്റെ ബാത്ത് റൂം വിന്‍ഡോയിലൂടെ അജ്ഞാതനായ വ്യക്തി കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു.
ലാല്‍ജി പഡ മേഖലയില്‍ ചേരി നിര്‍മാര്‍ജന അതോറിറ്റി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ജനിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ശരീരം.
അതേസമയം കെട്ടിടത്തിലെ ഏതു നിലയിലെ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് ഇട്ടതെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ വാച്ച്മാനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം താമസക്കാരെ വിളിച്ചു കാണിക്കുകയായിരുന്നു.
താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യവും പരിശോധിച്ചു. കാണ്ഡിവാലി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Hours after birth, girl thrown from 21-storey building in Kandivali,Mumbai, News, Local-News, Flat, Murder, Criminal Case, Crime, Police, CCTV, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.