Arrested | '74കാരിയെ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി'; പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പൊലീസ്, മകനും വീട്ടുജോലിക്കാരനും അറസ്റ്റില്‍
മുംബൈ: (www.kvartha.com) 74കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനും വീട്ടുജോലിക്കാരനും അറസ്റ്റില്‍. 43 കാരനായ മകനും 25കാരനായ ജോലിക്കാരനുമാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം. വയോധികയെ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് പല തവണ അടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തി.
തങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു എന്നും അതിനെ തുടര്‍ന്നാണ് കൊല നടത്തിയെതെന്നും ഇയാള്‍ പറഞ്ഞു. ഐപിസി 302 (കൊലപാതകം) 201 (തെളിവ് നശിപ്പിക്കല്‍) ഉള്‍പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Mumbai, News, National, Arrest, Arrested, Crime, Police, Mumbai: Two men arrested for murder case.