മൂന്നാം വിവാഹത്തിന് ഒരുങ്ങിയെത്തിയ ഭര്‍ത്താവിനെ ആദ്യ ഭാര്യ പിടികൂടി
Jan 16, 2014, 15:29 IST
മുംബൈ: മൂന്നാമത് വിവാഹിതനാകാനെത്തിയ ഭര്‍ത്താവിനെ ആദ്യ ഭാര്യ പിടികൂടി പോലീസിലേല്പിച്ചു. മുംബൈയിലെ കുര്‍ളയിലാണ് സംഭവം നടന്നത്. അഡ്നാന് എന്ന യുവാവാണ് അറസ്റ്റിലായത്. കുര്‍ള ക്ലബില്‍ വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് ആദ്യ ഭാര്യയും മാതാപിതാക്കളും രംഗത്തെത്തിയത്.
2006ല്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ വെച്ചാണ് അഡ്നാന് ഷബ്നത്തെ കണ്ട് മുട്ടുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും 2008ല്‍ വിവാഹിതരായി. ഒരു സ്വിഫ്റ്റ് കാറും പള്‍സര്‍ ബൈക്കും 17 ലക്ഷം രൂപയും 600 ഗ്രാം സ്വര്‍ണവുമാണ് അഡ്നാന് ശബ്നത്തിന്റെ മാതാപിതാക്കള്‍ സ്ത്രീധനമായി നല്‍കിയത്.
രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ ശബ്നത്തിന് കണ്ണീരും പീഡനവും മാത്രമാണ് ലഭിച്ചത്. അഡ്നാന്റെ മാതാപിതാക്കള്‍ സ്ത്രീധനമാവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ശബ്നത്തെ അഡ്നാനിന്റെ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. എം.ബി.എ ബിരുദധാരിയായ അഡ്നാന് തൊഴില്‍ രഹിതനായിരുന്നു.
ശബ്നത്തിന്റെ അഭാവത്തില്‍ അഡ്നാന് രഹസ്യമായി വീണ്ടും വിവാഹിതനായി. എന്നാല്‍ അഡ്നാനിന്റേയും മാതാപിതാക്കളുടേയും പണത്തോടുള്ള ആര്‍ത്തി ആ വിവാഹബന്ധവും അവസാനിപ്പിച്ചു. രണ്ടാം ഭാര്യ അഡ്നാനില് നിന്നും വിവാഹമോചനം നേടി.
ഇതിനിടെ ജനുവരി പത്തിന് ശബ്നത്തിനെതേടി ഒരു അജ്ഞാത കോളെത്തി. അഡ്നാന് മൂന്നാമതും വിവാഹിതനാകാന്‍ പോകുന്നുവെന്നായിരുന്നു അയാള്‍ പറഞ്ഞത്. കുര്‍ള കണ്ട്രി ക്ലബില്‍ വെച്ചാണ് വിവാഹമെന്നും അയാള്‍ പറഞ്ഞിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശബ്നവും മാതാപിതാക്കളും പോലീസിന്റെ സഹായത്തോടെ ക്ലബിലെത്തി. അഡ്നാനെ അറസ്റ്റുചെയ്തു. എന്നാല്‍ അഡ്നാന്റെ മാതാപിതാക്കള്‍ ഇതിനിടെ രക്ഷപ്പെട്ടിരുന്നു.
വീട്ടില്‍ നിന്ന് 34 ലക്ഷം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഭര്‍തൃമാതാപിതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് ശബ്നം പറഞ്ഞു. കൂടാതെ കുട്ടികള്‍ ജനിക്കാതിരിക്കാന്‍ മരുന്നുകളും തനിക്ക് നല്‍കുമായിരുന്നുവെന്ന് ശബ്നം ആരോപിക്കുന്നു.
SUMMARY: Mumbai: Adnan, a resident of Mumbai’s Kurla area, was arrested by Mumbai police on Tuesday after his first wife, Shabnam along with her parents disrupted the wedding ceremony at Kurla Country Club and called in the police. Adnan was all set to marry the third time.
Keywords: National, Crime, Wedding, Husband

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.