Tragic Incident | എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന നഗരസഭാ ജീവനക്കാരൻ മരിച്ചു
Dec 22, 2024, 11:17 IST
photo Credit: Arranged
● തളിപ്പറമ്പ് നഗരസഭാ ജീവനക്കാരനായ പി വി ബിജു മരിച്ചത്.
● 11-ന് വീട്ടിൽ വിഷം ഉപയോഗിച്ച് സുഗന്ധം അകത്ത് ചെന്ന് മരിച്ചു.
● കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെട്ടില്ല
കണ്ണൂർ: (KVARTHA) എലിവിഷം അകത്ത് ചെന്ന് ചികിസയിലായിരുന്ന തളിപ്പറമ്പ് നഗരസഭാ ജീവനക്കാരനായ യുവാവ് മരിച്ചു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്‌കൂളിന് സമീപം താമസക്കാരനുമായ പി വി ബിജു (41) വാണ് മരിച്ചത്.
കഴിഞ്ഞ 11 ന്, താമസിക്കുന്ന വീട്ടില്‍വെച്ച് വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ബിജുവിനെ ബിജുവിനെ ലൂര്‍ദ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേരശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചക്ക് 12.35 മണിയോടെയാണ് മരണപ്പെട്ടത്. തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. പരേതരായ ബാലന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: വിനോദ്, ഷിജു.
#DeathReport #PoisoningIncident #KeralaNews #MunicipalEmployee #Thalipparamba #TragicNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.