Allegation | നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി; 'ധ്യതിപിടിച്ച് പോസ്റ്റുമോർട്ടം നടത്തിയതിൽ ദുരൂഹത'

 
Naveen Babu
Naveen Babu

Photo: Arranged

● നവീൻ ബാബുവിന്റെ ഭാര്യ കലക്ടറുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടു.
● പോസ്റ്റ്‌മോർട്ടം നടപടികളിൽ കുടുംബത്തിന് സംശയമുണ്ട്.
● 'സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല'.

കണ്ണൂർ: (KVARTHA) നവീൻ ബാബുവിൻ്റെ ഫോൺ സംഭാഷണത്തിൻ്റെ വിശദ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളിൽ നിന്നും ശേഖരിച്ചു. ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, ബന്ധുവായ ഹരീഷ് എന്നിവരിൽ നിന്നാണ് 45 മിനുറ്റ് നീളുന്ന മൊഴിയെടുപ്പ് നടത്തിയത്. കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കലക്ടർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറിയിരുന്നതെന്നാണ് ഭാര്യ മൊഴി നൽകിയത്. 

കലക്ടർ ആഴ്ചയിൽ ഒരു ദിവസം അവധിയെടുത്ത് നാട്ടിൽ പോയി വരാൻ പോലും അനുവദിച്ചിരുന്നില്ല. കലക്ടറുടെ താൽക്കാലിക ചുമതല നൽകി അവിടെ നിർത്താറാണ് പതിവ്. തൊഴിൽ പീഢനമാണ് കലക്ടർ നടത്തിയതെന്ന് തന്നോട് പറഞ്ഞിരുന്നതായി മഞ്ജുഷ മൊഴി നൽകിയത്. ഈ തരത്തിൽ കലക്ടറുമായി യാതൊരു ബന്ധമോ അടുപ്പമോ ഇല്ലാത്ത  കലക്ടറുടെ മുറിയിൽ പോയി തനിക്ക് തെറ്റുപറ്റിയെന്ന് പറയാൻ സാധ്യതയയില്ലെന്നും അവർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. കലക്ടർ നൽകിയ മൊഴികെട്ടിച്ചമച്ചതാണ്. കേസിനെ വഴിതിരിച്ചുവിടാൻ കലക്ടർ ബോധപൂർവം  ശ്രമിച്ചുവെന്നും അവർ നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നാണ് സൂചന. 

നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞത്. വിരമിക്കാൻ ഏഴു മാസം ബാക്കി നിൽക്കെ സ്വന്തം നാടായ പത്തനംതിട്ടയിൽ ജോലി ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മൃതദ്ദേഹം ധ്യതിപിടിച്ചു കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തിയതിലും ദുരുഹതയുണ്ട്. തങ്ങളുടെ സാന്നിധ്യമില്ലാതെയാണ് പോസ്റ്റുമോർട്ടം നടപടികൾ നടത്തിയത്. ഇതിൽ ദുരൂഹതയുണ്ട്. 

നവീൻ ബാബു ഒക്ടോബർ 14ന് യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ ദിവസം രാത്രി റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയും അവിടെ നിന്ന് പള്ളിക്കുന്നിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇതിൻ്റെ സി.സി.ടി.വി ദൃശങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. നവീൻ ബാബു സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവറെ കണ്ടെത്താനോ മൊഴിയെടുക്കാനോ ഇതുവരെ കഴിയാത്തതിൽ ദുരുഹതയുണ്ട്. കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം നവീൻ ബാനു ഇറങ്ങിയതിൻ്റെ കാരണമോദൃശ്യങ്ങളോ കണ്ടെത്താനായില്ല. 

നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തിൻ്റെ ഇടപാടുകളിൽ ദുരുഹതയുണ്ട്. തുച്ഛ വരുമാനത്തിന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പ്രശാന്തിന് എങ്ങനെയാണ് കോടികൾ ചിലവിട്ട് പെട്രോൾ പമ്പ് തുടങ്ങാനാവുകയെന്നും കുടുംബാംഗങ്ങൾ ചോദിച്ചു. പ്രശാന്തിന് പിന്നിൽ വൻ മാഫിയ സംഘം തന്നെ നിക്ഷേപകരായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങൾ നൽകിയ മൊഴിയിൽ ചുണ്ടിക്കാണിക്കുന്നു.

#NaveenBabu #Kerala #JusticeForNaveen #Investigation #MurderMystery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia