ജയിലില്‍ നിന്നും കാണാതായ കൊലക്കേസ് പ്രതി റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍

 


ഹുബ്ലി: (www.kvartha.com 05.08.2021) ജയില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ ചാടിപ്പോയ കൊലക്കേസ് വിചാരണ പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയ നരേഗല്‍ (28) ആണ് മരിച്ചത്. അണിഗിരിക്കടുത്തുള്ള റയില്‍വേ ട്രാകില്‍ നിന്ന് ബുധനാഴ്ചയാണ് വിജയയുടെ മൃതദേഹം ലഭിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നിഗമനം
 
ജയിലില്‍ നിന്നും കാണാതായ കൊലക്കേസ് പ്രതി റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍

ജയിലിന്റെ പ്രവേശന കവാടത്തിനടുത്തേക്ക് മാലിന്യം നിക്ഷേപിക്കാന്‍ പോകുന്നതിനിടയാണ് ജയില്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വിജയ രക്ഷപ്പെട്ടതിന് പിന്നാലെ അശോകനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിനിടയിലാണ് ബുധനാഴ്ച രാവിലെ റെയില്‍വേ ട്രാകില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ രണ്ട് ആട്ടിടയന്മാരെ കൊലപ്പെടുത്തിയെന്ന കേസില്‍ 2014 ല്‍ ആണ് വിജയ അറസ്റ്റില്‍ ആവുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണ്. കൊലപാതകം കോടതിയില്‍ തെളിഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.


Keywords:  News, Railway, Railway Track, Suicide, Crime, Jail, Police, Police Station, Escaped, Dead Body, Dead, Found Dead, Punishment, Murder convict missing from jail found dead on railway tracks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia