Crime | വലിയ അരീക്കാ മലയിലെ യുവാവിൻ്റെ മരണം കൊലപാതകം; അയൽവാസികളായ അച്ഛനും മകനും അറസ്റ്റിൽ
● അയൽവാസികളായ ചപ്പിലി പത്മനാഭൻ മകൻ ജിനൂപ് എന്നിവരെയാണ് കുടിയാൻമല പോലിസ് അറസ്റ്റു ചെയ്തത്.
● അനീഷിൻ്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ.
കണ്ണൂർ: (KVARTHA) വലിയ അരീക്കാമലയിലെ വീട്ടിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ് അന്വേഷണത്തിൽ തെളിഞ്ഞു. മരിച്ച ചപ്പിലി വീട്ടിൽ അനീഷിൻ്റെ (40) ബന്ധുക്കളായ അച്ഛനും മകനും അറസ്റ്റിലായി.
അയൽവാസികളായ ചപ്പിലി പത്മനാഭൻ (55) മകൻ ജിനൂപ് (25) എന്നിവരെയാണ് കുടിയാൻമല പോലിസ് അറസ്റ്റു ചെയ്തത്. അനീഷിൻ്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ.
തലയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ചോര വാർന്നൊഴുകി അനീഷ് ഇവരുടെ വീട്ടു വരാന്തയിൽ വീണു മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ പൊലിസ് ചൊവ്വാഴ്ച്ച രാവിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാക് തർക്കത്തിനിടയിൽ അനീഷിനെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ മർദ്ദിച്ചതായി പ്രതികൾ സമ്മതിച്ചത്.
ബഹളം കേട്ടതിനെ തുടർന്ന് അനീഷ് ശനിയാഴ്ച്ച രാത്രി ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.
കണ്ണൂർ റൂറൽ പോലിസ് കമ്മിഷണർ അനുജ് പലി വാൾ, ഡി.വൈ.എസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലം സന്ദർശിച്ചു. ഫോറൻസിക് സംഘം പരിശോധന നടത്തി.
A youth was found dead in Valiya Arikka Malai, and investigations revealed it to be a murder. The father and son involved in the crime were arrested by the police.
#KasaragodNews, #MurderInvestigation, #PoliceArrest, #ValiyaArikkaMalai, #CrimeReport, #KeralaNews