Shot Dead | അഫ്ഗാന്‍ പൗരനായ മുസ്‌ലിം ആത്മീയ നേതാവ് മഹാരാഷ്ട്രയില്‍ വെടിയേറ്റ് മരിച്ചു
Jul 6, 2022, 13:29 IST
മുംബൈ: (www.kvartha.com) അഫ്ഗാനിസ്താന്‍ പൗരനായ മുസ്‌ലിം ആത്മീയ നേതാവ് മഹാരാഷ്ട്രയില്‍ വെടിയേറ്റ് മരിച്ചു. ഖ്വാജ സയ്യദ് ചിസ്തി (35) ആണ് നാസിക് ജില്ലയിലെ യോള നഗരത്തില്‍ കൊല്ലപ്പെട്ടത്. മുംബൈയില്‍നിന്ന് 200 കി.മീ അകലെ യോല നഗരത്തിലെ എംഐഡിസി പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം.
അജ്ഞാതരായ നാലംഗ സംഘം ചിസ്തിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെറ്റിയില്‍ വെടിയേറ്റ ചിസ്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിലുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
ഇദ്ദേഹത്തിന്റെ ഡ്രൈവറാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പിന് പിന്നാലെ ഇദ്ദേഹത്തിന്റെ എസ്യുവി അക്രമികള്‍ പിടിച്ചെടുത്തു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് ഓഫീസര്‍ സചിന്‍ പാടീല്‍ പറഞ്ഞു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.
'സൂഫി ബാബ' എന്ന് അറിയപ്പെടുന്ന ചിസ്തി വര്‍ഷങ്ങളായി നാസികിലെ യോല പട്ടണത്തില്‍ താമസിച്ച് വരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മതപരമായ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അഫ്ഗാന്‍ പൗരനെന്ന നിലയില്‍ രാജ്യത്ത് ഭൂമി വാങ്ങാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ ചിസ്തി കൈവശപ്പെടുത്തിയ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.