'നിങ്ങള്‍ തീവ്രവാദികളാണ്, നിങ്ങളാണ് രോഗം പരത്തുന്നത്'; കര്‍ണാടകയില്‍ മുസ്ലിംകള്‍ക്കു നേരെ അക്രമം തുടര്‍ക്കഥയാവുന്നു
Apr 9, 2020, 12:39 IST
ബംഗളൂരു: (www.kvartha.com 09.04.2020) കോവിഡ് ബാധയുടെ പേരില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ക്കു നേരെ അക്രമം തുടര്‍ക്കഥയാവുന്നു. ദി ക്വിന്റ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 'നിങ്ങള്‍ തീവ്രവാദികളാണ്, നിങ്ങളാണ് രോഗം പരത്തുന്നത്' എന്നാരോപിച്ചാണ് മുസ്ലിംകള്‍ക്കു നേരെ അക്രമം നടക്കുന്നത്. ഇത്തരം സംഭവങ്ങളുടെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബാഗല്‍കോട്ട് ജില്ലയിലെ റബ്കവി ബനാഹട്ടി താലൂക്കിലെ ബിദരി ഗ്രാമത്തില്‍ രണ്ട് മുസ്ലിംകളെ 15ഓളം പേര്‍ ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ അടക്കമുള്ളവയും 'ദി ക്വിന്റ്' പുറത്തുവിട്ടു. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമണം നിര്‍ത്തണമെന്ന് കൈകൂപ്പി ഇരുവരും അപേക്ഷിക്കുന്നതും എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. കോവിഡ് ബാധ പരത്തുന്നത് ഇവരാണെന്ന് ആരോപിച്ചായിരുന്നു അക്രമം.
ബാഗല്‍കോട്ടില്‍ തന്നെയുള്ള കടകൊരപ്പ ഗ്രാമത്തില്‍ ഒരു സംഘം പള്ളിയില്‍ കയറി പ്രാര്‍ത്ഥനക്കെത്തിയവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബളഗാവി ജില്ലയിലെ യമകമരടി, സദലഗെ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാത്രി ഒമ്പതു മണിക്ക് ലൈറ്റ് അണച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ബഹളമുണ്ടാക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് 22 പേര്‍ അറസ്റ്റിലായതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വരാജ് അഭിയാനിന്റെ പ്രവര്‍ത്തകരെയും ഒരു സംഘം വടികളും ക്രിക്കറ്റ് ബാറ്റും കൊണ്ട് ആക്രമിച്ചിരുന്നു. പോലീസ് അനുമതിയോടെ ബംഗളൂരുവില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനിടെയാണ് 'നിങ്ങള്‍ തീവ്രവാദികളാണ്, നിങ്ങള്‍ നിസാമുദ്ദീനില്‍ നിന്ന് വരുന്നവരാണ്, നിങ്ങളാണ് രോഗം പരത്തുന്നത്' എന്നൊക്കെ ആരോപിച്ച് അക്രമം നടത്തിയത്. ഭക്ഷണം വിതരണം ചെയ്യാന്‍ അമൃതഹള്ളിയില്‍ നിന്ന് ദാസറഹള്ളിക്ക് പോകുമ്പോള്‍ 15 അംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് സ്വരാജ് ആഭിയാന്‍ ജനറല്‍ സെക്രട്ടറി സറീന്‍ താജ് വ്യക്തമാക്കി. 'നിങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. നിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പിയാണ് നല്‍കുന്നത്' എന്നൊക്കെ സംഘം ആരോപിച്ചതായും സറീന്‍ പറഞ്ഞു.
മഹാദേവപുരയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിം സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കുന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോയും 'ദി ക്വിന്റ്' പുറത്തുവിട്ടിട്ടുണ്ട്. മംഗളൂരുവിലെ സെക്കന്റ് കൊല്യ, കന്നീര്‍ കോട്ട എന്നിവിടങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ ബഹിഷ്‌കരിച്ച് ഗ്രാമീണര്‍ നോട്ടീസ് പതിച്ചിരുന്നു. കൊറോണ ഭീഷണി കഴിയും വരെ മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടീസില്‍ 'എല്ലാ ഹിന്ദുക്കളും' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മുസ്ലിംകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. 'നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്കെതിരെ ആരും ഒരു വാക്കു പോലും പറയരുത്. ആരെങ്കിലും അത് ചെയ്താല്‍, കൊറോണ പരത്തുന്നത് മുസ്ലിം സമുദായമാണെന്ന് കുറ്റപ്പെടുത്തിയാല്‍, ഒരു നിമിഷം പോലും ചിന്തിക്കാതെ നടപടിയുണ്ടാകുമെന്നും യെദ്യൂരപ്പ മുന്നറയിപ്പ് നല്‍കി.
Keywords: Bangalore, News, Trending, Muslim, attack, Crime, National, Karnataka, Muslims attacked in Karnataka over Covid-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.