ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം കേസ്; ബ്രജേഷ് താക്കൂര്‍ മുഖ്യപ്രതി; 19 പേര് കുറ്റക്കാര്‍; കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ മുന്‍ ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയും
Jan 20, 2020, 16:21 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.01.2020) ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം കേസില്‍ ഷെല്‍ട്ടര്‍ ഹോം ഉടമ ബ്രജേഷ് താക്കൂര്‍ മുഖ്യപ്രതിയെന്ന് കോടതി. ഡെല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റാരോപിതരായ 20 പേരില്‍ 19 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മുന്‍ ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ മുസഫര്‍പൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഷെല്‍ട്ടര്‍ ഹോമില്‍ മാസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും മര്‍ദനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. ഷെല്‍ട്ടര്‍ ഹോമിലെ 29 പേര് ചൂഷണത്തിനിരയായെന്നു തെളിഞ്ഞിരുന്നു. പോക്സോ നിയമപ്രകാരമാണ് മുഖ്യപ്രതിക്കെതിരെ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.
2018 മെയ് മാസത്തിലാണ് സംഭവം പുറത്തുവന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്(ടിസ്) മുഹസാഫര്പൂരിലുള്ള ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നിവേദിത ജാ ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ പരാതി ഫയല്‍ ചെയ്യുകയായിരുന്നു.
ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സി അന്വേഷണം നടത്തണമെന്നായിരുന്നു നിവേദിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന ഷെല്‍ട്ടര്‍ ഹോമില്‍ അശ്ലീല പാട്ടുകള്‍ക്ക് പെണ്‍കുട്ടികളോട് ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muzaffarpur shelter home case: Brajesh Thakur, 18 others convicted for assaulting girls,News, Molestation, Crime, Criminal Case, Court, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.