എന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു

 


 എന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു
ചെന്നൈ:  തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് നടി സുമ. ചിത്രങ്ങള്‍ കൃത്രിമം ചെയ്ത് നെറ്റില്‍ പ്രചരിപ്പിക്കുയായിരുന്നുവെന്നും സുമ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സുമയിപ്പോള്‍ ചെന്നൈ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

സോനം എന്നുപറയുന്നയാളാണ് തന്റെ ചിത്രം ദുരുപയോഗം ചെയ്ത് ഇന്റര്‍നെറ്റിലിട്ടതെന്ന് സുമ പറയുന്നു. ഞാന്‍ വളരെ നിരാശയാണ്. എന്തുകൊണ്ടാണ് എന്റെ ചിത്രങ്ങള്‍ ഇങ്ങനെ ചെയ്തത് എന്നെനിക്കറിയില്ല. വളര്‍ന്നുവരുന്നവരെ തകര്‍ക്കാനുളള ഏറ്റവും വലിയ മാര്‍ഗമാണിത്-സുമ പറഞ്ഞു. നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയവര്‍ക്കെതിരെ  നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്  സുമ നേരത്തേമുംബൈ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിനാലാണ് സുമ ചെന്നൈ പൊലീസിന്റെ സഹായം തേടിയത്.

നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തവര്‍ അതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ത്തു. ഇക്കാരണത്താല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പോലും മെസേജുകളും കോളും വരികയാണ്. ശല്യം ഒഴിവാക്കാനായി താന്‍ രണ്ടു തവണ മൊബൈല്‍ നമ്പര്‍ മാറ്റി. എന്നാല്‍ ഇതേ സമയത്തു തന്നെ ഇന്റര്‍നെറ്റിലും പുതിയ നമ്പര്‍ പ്രത്യക്ഷപ്പെട്ടു. അടുപ്പമുള്ള ആരോ ആണ് ചതിക്കുന്നതെന്ന് വ്യക്തമായെന്ന സുമ പറഞ്ഞു.

key words:  actress of Kannada films, Preethiyinda Ramesh, Shock, Suma Guha, complete shock , photographs, internet,  individual Sonam , website
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia