Minor Marriage | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു'; യുവാവിന് 3 വര്‍ഷം തടവ് ശിക്ഷ
ചാമരാജനഗര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. എം രവികുമാര്‍ എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
മൈസൂരില്‍ നാല് വര്‍ഷം പഴക്കമുള്ള കേസില്‍ പോക്‌സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. സംഭവത്തില്‍ രവി കുമാറിനെ സഹായിച്ച സുഹൃത്തുക്കളായ കെ എന്‍ ശാസ്ത്രി, രാജേശ്വര്‍ ശാസ്ത്രി എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. കന്‍ഡക്ടറായ രവികുമാര്‍, താന്‍ ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഗുണ്ടല്‍പേട്ട് പൊലീസ് വ്യക്തമാക്കി.
Keywords: News, National, Police, Jail, Crime, Court, Mysuru: Man who married minor sentenced to 3 years in jail.