Theft | ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റോഡ് ഷോയ്ക്കിടെ ഉണ്ടായ കൂട്ട മോഷണം; 11 പേര്‍ അറസ്റ്റില്‍

 
Nagpur Devendra Fadnavis Roadshow Robbery: 11 Arrested
Nagpur Devendra Fadnavis Roadshow Robbery: 11 Arrested

Photo Credit: X/Amruta Fadnavis

● 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്. 
● ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു.
● പൊതുപരിപാടികളില്‍ പങ്കെടുത്ത് മോഷ്ടിക്കുന്നത് ശീലമാക്കിയ സംഘമെന്ന് പൊലീസ്.

നാഗ്പുര്‍: (KVARTHA) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹായുതിയുടെ വിജയം ആഘോഷിക്കാനായാണ്  
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഞായറാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ നാഗ്പൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിക്ക് നേതൃത്വം നല്‍കിയത്. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ റോഡ് ഷോയ്ക്കിടെ കൂട്ട പോക്കറ്റടിയാണ് നടന്നത്. സംഭവത്തില്‍ 11 മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. 

പാര്‍ട്ടി പ്രര്‍ത്തകരുടെയും ജനങ്ങളുടെയും അടക്കം 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്. 31 പേര്‍ക്ക് പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണമാല, വിലപ്പെട്ട രേഖകള്‍ അടങ്ങിയ പഴ്‌സ് എന്നിവ നഷ്ടമായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു.

കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനബാദില്‍ നിന്നെത്തിയ മോഷ്ടാക്കളുടെ സംഘത്തിലെ 11 പേര്‍ പിടിയിലായത്. തിരക്കേറിയ പൊതുപരിപാടികളില്‍ പങ്കെടുത്ത് മോഷണം നടത്തുന്നത് ശീലമാക്കിയ സംഘമാണിതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

#Maharashtra #theft #crime #roadshow #Fadnavis #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia