നരോദപാട്യ കൂട്ടക്കൊലയില്‍ മുന്‍ മന്ത്രിയടക്കം 32 പേര്‍ കുറ്റക്കാര്‍
Aug 29, 2012, 14:38 IST
അഹമ്മദാബാദ്: മുന്‍ മന്ത്രിയടക്കം 32 പേര്‍ ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധി. അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 29 പേരെ വെറുതേവിട്ടു. കുറ്റവാളികളില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്‌നാനിയും ബജരംഗ്ദള്‍ നേതാവ് ബാബു ബജരംഗിയും ഉള്‍പ്പെടുന്നു.
2002ലെ ഗോധ്ര കലാപത്തിനു ശേഷം നടന്ന വിവിധ അക്രമ സംഭവങ്ങളിലൊന്നാണു നരോദപാട്യ കൂട്ടക്കൊല. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷിച്ച കേസില്‍ 46 പേര്‍ അറസ്റ്റിലായി. തുടര്‍ന്നു സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് 26 പേരെ കൂടി അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ആറു പേര്‍ മരിച്ചു. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ രണ്ടു പേരുടെ വിചാരണ നടത്താനായില്ല. വിചാരണവേളയില്‍ 61 പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി വിചാരണക്കാലയളവില്‍ മരിച്ചു.
2002 ഫെബ്രുവരി 28നാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. സംഭവത്തില്‍ 97 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
SUMMARY: A special court in Ahmedabad on Wednesday convicted 32 people, including a former BJP minister Maya Kodnani and Bajrang Dal leader Babu Bajrangi, in the Naroda Patia case, the biggest massacre of the post-Godhra riots.
kew words: Naroda Patia Case,Gujarat Riots Case,Bajrang Dal,Babu Bajrangi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.