Charge | മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു; പി പി ദിവ്യ മാത്രം കേസിലെ പ്രതി


● 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
● 'സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തി'.
● ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ ഏക പ്രതി പി പി ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തിൽ നവീൻബാബു മനംനൊന്താണ് ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയ കുറ്റപത്രം ആദ്യം കണ്ണൂർ റേഞ്ച് ഡിഐജിക്ക് സമർപ്പിച്ചു. ഡിഐജി പരിശോധിച്ച ശേഷം കുറ്റപത്രം കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സമർപ്പിച്ചത്.
2024 ഒക്ടോബർ 14നാണ് എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. പിറ്റേ ദിവസം താമസ സ്ഥലത്ത് നവീൻ ബാബുവിനെ മരിച്ച നിലയിലും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപെടുത്തിയത്.
നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രം പറയുന്നു. കേസിൽ പി പി ദിവ്യയയെ മാത്രമാണ് പ്രതിചേർത്തിട്ടുള്ളത്. മറ്റുപ്രതികളില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുണ്ട്. കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര, കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. എല്ലാവരിലേക്കും ഈ വിവരങ്ങൾ എത്തിക്കുക.
In the Naveen Babu case, the charge sheet names PP Divya as the sole accused. The investigation concluded that Naveen Babu took his own life due to Divya's insults. The charge sheet, which includes scientific evidence, was submitted to the Kannur Judicial First Class Magistrate Court.
#NaveenBabu #PPDivya #Kannur #Case #ChargeSheet #KeralaNews