Arrested | ബാങ്ക് മാനേജരായ യുവതിയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 24 കാരനായ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

 


മുംബൈ: (KVARTHA) ബാങ്ക് മാനേജരായ യുവതിയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി സ്വദേശി ശുഐബ് ശെയ്ഖിനെ (24) അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണ് കൊല്ലപ്പെട്ട ആമി. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. യുവതിയെ കാമുകന്‍ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്.

മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. 2023 സെപ്റ്റംബറിലാണ് അമിത് കൗര്‍ വിവാഹമോചിതയായത്. ഇവര്‍ക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിച്ചാണ് ഹോടെല്‍മുറിയില്‍ എത്തിയത്. അര്‍ധരാത്രിയോടെ ലോഡ്ജ് ജീവനക്കാര്‍ ശെയ്ഖ് ഹോടെല്‍ വിട്ട് പോകുന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി മുറി തുറന്നപ്പോഴാണ് കഴുത്ത് കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി ഹോടെലില്‍ മുറിയെടുത്തത്. പിന്നീട് ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൃത്യത്തിനുശേഷം ഹോടെലില്‍നിന്നു കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. സാക്കിനാക്കയിലെ വീട്ടില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.


Arrested | ബാങ്ക് മാനേജരായ യുവതിയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 24 കാരനായ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

 

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News, National, National-News, Crime, Crime-News, Police-News, Navi Mumbai News, Maharashtra News, Killed, Accused, Boyfriend, Police, Hotel, Room, Birthday, Bank Manager, Navi Mumbai: Bank manager killed by 24 year old at hotel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia