Complaint | 66കാരനില്‍ നിന്ന് സൈബര്‍ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Aug 19, 2023, 18:40 IST
താനെ: (www.kvartha.com) 66കാരനില്‍ നിന്ന് സൈബര്‍ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നവി മുംബൈയിലാണ് സംഭവം. നെരൂള്‍ പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസ് പറയുന്നത്: പ്രമുഖ ഇ-കൊമേഴ്സ് കംപനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നാല് പേര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവിധ ഉല്‍പന്നങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളില്‍ റിവ്യൂ പോസ്റ്റുചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇയാളെ വലയിലാക്കിയത്.
2023 ഏപ്രില്‍ മുതല്‍ മെയ് വരെ പല തവണകളായി 17 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. 66കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 420, 34 വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.
Keywords: Mumbai, Thane, News, National, Crime, Fraud, Police, Navi Mumbai: Elderly man duped of Rs 17 lakh by cyber fraudsters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.