Arrest | വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിലെ വന്‍ കവര്‍ച; അയല്‍വാസി പിടിയില്‍

 
Neighbor arrested for house burglary in Valappattanam
Neighbor arrested for house burglary in Valappattanam

Representational Image Generated by Meta AI

● നഷ്ടപ്പെട്ട പണവും സ്വര്‍ണവും കണ്ടെടുത്തു. 
● സിസിടിവി കാമറാ ദൃശ്യങ്ങള്‍ തെളിവ്.
● പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.

കണ്ണൂര്‍: (KVARTHA) നഗരത്തിനടുത്തെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വളപട്ടണം മന്നയിലെ പൂട്ടിയിട്ട വീട്ടില്‍ നടന്ന കവര്‍ച കേസിലെ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അശ്‌റഫിന്റെ അയല്‍വാസിയായ ലിജീഷാണ് പിടിയിലായത്. നഷ്ടപ്പെട്ട പണവും സ്വര്‍ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. 

കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അശ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോകര്‍ തകര്‍ത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അശ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

അശ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ചക്ക് പിന്നിലെന്ന് പൊലീസ് തുടക്കം മുതല്‍ തന്നെ സംശയിച്ചിരുന്നു. വീടിനകത്തുനിന്നും ലഭിച്ച സിസിടിവി കാമറാ ദൃശ്യങ്ങള്‍ ലിജീഷിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ ലിജീഷിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ലിജേഷ് വളപട്ടണം പൊലീസ് സ്റ്റേഷനിലാണുള്ളത്.

#KeralaCrime #Burglary #Arrest #Valappattanam #Police #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia