Fraud | കണ്ണൂരിൽ വീണ്ടും നിക്ഷേപ തട്ടിപ്പ് ആരോപണം; ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയുള്ള നിക്ഷേപകരുടെ പരാതിയിൽ 9 പേർക്കെതിരെ കേസെടുത്തു


● 'പ്രതിമാസം 2000 രൂപ നിക്ഷേപം നടത്തി'
● 'സ്ഥാപനം പൂട്ടി, അധികൃതർ മുങ്ങി'
● പൊലീസ് അന്വേഷണം നടത്തുന്നു
കണ്ണൂർ: (KVARTHA) മാനവ് ഏകതാ ചാരിറ്റബിൾ സൊസൈറ്റി അധികൃതർ പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയിൽ പ്രസിഡന്റും ഭാരവാഹികളും ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
സൊസൈറ്റി പ്രസിഡന്റ് കെ സതീശൻ, വൈസ് പ്രസിഡൻ്റ് ശിവദാസ്, സെക്രട്ടറി പി വി ദാക്ഷായണി, ജോ. സെക്രട്ടറി ഇ റഫീഖ്, ട്രഷറർ കെ ധനൂപ, പി കാഞ്ചന, കെ വി സതി, ഉസ്മാൻ എന്നിവരുടെ പേരിലാണ് കേസ്.
തയ്യിൽ നീർച്ചാൽ യു പി സ്കൂളിന് സമീപത്തെ സൈനാസ് വീട്ടിൽ സി എച്ച് റുക്‌സാനയുടെ പരാതിയിലാണ് കേസ്.
സൗത്ത് ബസാറിൽ പ്രവർത്തിച്ചുവരുന്ന മാനവ് ഏകതാ ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച പരസ്പരസഹായ നിധിയിൽ പ്രതിമാസം 2000 രൂപ വീതം നിക്ഷേപിച്ചാൽ 25 മാസം കൊണ്ട് 50,000 രൂപ തിരികെ തരും എന്ന വ്യവസ്ഥയിൽ റുക്‌സാനയും സുഹൃത്തും 1000 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് 2022 ജൂൺ 10 മുതൽ 2024 ഫെബ്രുവരി വരെ 20 മാസം 40,000 രൂപ അടച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ഥാപനം പൂട്ടിയതായും പണം തിരികെ തന്നില്ലെന്നുമാണ് പരാതി. സീഡ് സൊസൈറ്റിയുടെ പേരിൽ പാതിവിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിന് പിന്നാലെയാണ് പുതിയ സംഭവം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In Kannur, a case was filed against 9 people from a charitable society for cheating investors. The society had promised returns but shut down without returning money.
#KannurNews, #InvestmentScam, #Fraud, #CharitableSociety, #CrimeNews, #KeralaNews